താനൂരിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്

Advertisement

മലപ്പുറം: താനൂർ വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തട്ടുകട ഉടമ താനൂർ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവർ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ലോറിയുടെ ടയർ പൊട്ടിയതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണം. താനൂർ പോലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്യാസുമായി പോയ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ടാങ്കറിന് ചോർച്ചയില്ല.

Advertisement