മൂന്നുനില കെട്ടിടത്തില്‍ തീപിടിത്തം; രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് അസം സ്വദേശികള്‍ താഴേക്ക് ചാടി, ഒരാളുടെ നില ഗുരുതരം

Advertisement

മലപ്പുറം വെന്നിയൂരില്‍ മൂന്നുനില കെട്ടിടത്തില്‍ തീപിടിത്തം. പെയിന്റ് കടയില്‍ നിന്ന് തീപിടിച്ചതായാണ് പ്രാഥമിക വിവരം. രണ്ടാം നിലയില്‍ കുടുങ്ങിപ്പോയ 4 അസം സ്വദേശികള്‍ കെട്ടിടത്തില്‍ നിന്നു ചാടി. വീഴ്ചയില്‍ പരിക്ക് പറ്റിയ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരതരമാണ്.
അഗ്നിശമന സേന മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. വെന്നിയൂരില്‍ ദേശീയ പാതയോരത്തെ എബിസി പെയിന്റ് കട പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകൂട്ടല്‍.

Advertisement