വനംവകുപ്പിന്റെ ശബരിമല മണ്ഡല-മകരവിളക്ക് മുന്നൊരുക്കം 15ന് പൂർത്തിയാകുമെന്ന് മന്ത്രി ശശീന്ദ്രൻ

വനം വകുപ്പിന്റെ ശബരിമല മണ്ഡല-മകരവിളക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ 15നു പൂർത്തിയാകുമെന്നു വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വനം വകുപ്പിന്റെ ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംതൃപ്തമായ മണ്ഡല-മകരവിളക്കു കാലം ഭക്തജനങ്ങൾക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. പരമ്പരാഗത കാനനപാതകളായ അഴുതക്കടവ്- പമ്പ-സത്രം – സന്നിധാനം പാതകളുടെ തെളിയിക്കൽ പൂർത്തിയായി. പമ്പ-ശബരിമല പാതകളിലെ അപകടകരമായി നിന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ മുറിച്ചു മാറ്റി. പമ്പ, മരക്കൂട്ടം, നീലമല എന്നിവിടങ്ങളിൽ ഇക്കോ ഷോപ്പ് 16ന് തുറക്കും.

ഇക്കോ ഗാർഡ്, എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് സ്‌ക്വാഡ് എന്നിവരെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ തീർഥാടകർക്കു സഹായമാകുന്ന അയ്യൻ എന്ന മൊബൈൽ ആപ്പ് മന്ത്രി പ്രകാശനം ചെയ്തു ചെയ്തു. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.

Advertisement