കൊല്ലത്ത് പീഢനക്കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞിറങ്ങിയ പ്രതിപോക്സോ കേസിൽഅറസ്റ്റിൽ

Advertisement

കൊല്ലം :ചടയമംഗലത്ത് 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ
റിമാൻഡ്കാലാവധി കഴിഞ്ഞിറങ്ങിയപ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ.
കൊല്ലം ചവറ സ്വദേശി 23വയസുള്ള ആനന്തുവാണ് ചടയമംഗലം പോലീസിൻറെപിടിയിലായത്.
കഴിഞ്ഞ് നാലുമാസം മുന്നേആണ് ചടയമംഗലം സ്വദേശിനിയായ 16കാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി വർക്കലയിലെ ലോഡ്ജിലും ആളൊഴിഞ്ഞ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചത്.

ഈ സംഭവത്തിൽ അനന്തുവിനെ ചടയമംഗലംപോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

എഴുപതുദിവസത്തോളം റിമാൻഡ് കഴിഞ്ഞു ജാമ്യത്തിലിറങ്ങിയ പ്രതിജാമ്യവ്യവസ്ഥയുടെ
ഭാഗമായിചടയമംഗലം പോലീസ്റ്റേഷനിൽ ഒപ്പിട്ട് വരുന്നതിനിടയിലാണ് വീണ്ടും പോക്സോ കേസിൽഅറസ്റ്റിലാകുന്നത്.

പ്രതി ആദ്യം പീഡിപ്പിച്ച ഇരയെതന്നെ വീണ്ടും സ്കൂളിൽ പോകുന്ന സമയത്ത് ശല്യപ്പെടുത്തുകയും വിവാഹം കഴിക്കാമെന്നു പറഞ്ഞു കടത്തികൊണ്ടുപോയി പീഡിപ്പിക്കാനും ശ്രമം നടത്തി.

ശല്യം സഹിക്കാതെ പെൺകുട്ടി മാതാപിതാക്കളോട് വിവരംപറയുകയായിരുന്നു.

മാതാപിതാക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി.കുട്ടിയുടെ മൊഴി രേഖപെടുത്തിയ പോലീസ് പ്രതിയെ കൊല്ലത്തു നിന്നും അറസ്റ്റ് ചെയ്തു.

അറസ്റ്റ്ചെയ്തപ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾചുമത്തി കേസെടുത്തു.കോടതിയിൽഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Advertisement