തെരുവ് നായ കൂറുകെ ചാടി സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

Advertisement

ശാസ്താംകോട്ട : തെരുവ് നായ റോഡിന് കൂറുകെ ചാടി സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്.കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിലെ ജീവനക്കാരി മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി ദർശന (29)യ്ക്കാണ് പരിക്കേറ്റത്.ജോലിക്ക് പോകുന്ന വഴി തെരുവ് നായകൾ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് കാലിന് പരിക്കേൽക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെ ചവറ – ശാസ്താംകോട്ട പൈപ്പ് റോഡിൽ തേവലക്കര കുരിശടിക്ക് സമീപമാണ് സംഭവം നടന്നത്.പരിക്കേറ്റ ദർശനയെ
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement