നാളെ മുതൽ 4 ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

മാഹി റെയിൽവേ യാർഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ നാളെ മുതൽ 4 ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. മലബാറിലൂടെ കടന്ന് പോകുന്ന സർവീസുകൾക്കാണ് നിയന്ത്രണം. നിസാമുദ്ദിൻ – എറണാകുളം മംഗളാ എക്സ്പ്രസ്, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി , ചെന്നൈ – മംഗളുരു സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം – മംഗലാപുരം മാവേലി, അമ്യത്സർ – കൊച്ചുവേളി വീക് ലി എക്സ്പ്രസ് തുടങ്ങി 5 ട്രെയിനുകൾ നാളെ വൈകി ഓടും. ബുധനാഴ്ച നിസാമുദ്ദിൻ – എറണാകുളം മംഗളാ , കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി , തിരുവനന്തപുരം – മംഗലാപുരം മാവേലി തുടങ്ങി 3 ട്രെയിനുകൾ വൈകും . മംഗളുരു – ചെന്നൈ വെസ്റ്റ് കോസ്റ്റ് വ്യാഴാഴ്ച പുലർച്ചെ 2.35 നും ചെന്നൈ- മംഗളുരു
വെസ്റ്റ് കോസ്റ്റ് ബുധനാഴ്ച വൈകിട്ട് 4.25 നും ആകും സർവീസ് ആരംഭിക്കുക. എറണാകുളം – ഓഘ ബിവീക് ലി എക്സ്പ്രസ് വ്യാഴാഴ്ച പുലർച്ചെ 12.15 ലേക്കും, എറണാകുളം – ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് വ്യാഴാഴ്ച പുലർച്ചെ 1.10 ലേക്കും സമയം പുനക്രമീകരിച്ചു.

Advertisement