മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് പുറംകടലിൽ വച്ച് കൊല്ലം സ്വദേശി മത്സ്യത്തൊഴിലാളി മരിച്ചു

കൊച്ചി. തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് പുറംകടലിൽ വച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് അപകടത്തിൽ മരിച്ചത്.ബോട്ടിൽ നിന്നും കടലിൽ വീണ 7 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് പുറം കടലിൽ അപകടമുണ്ടായത്.മത്സ്യബന്ധനത്തിന് തോപ്പുംപടിയിൽ നിന്നും പോയ സിൽവർ സ്റ്റർ എന്ന ബോട്ടിൽ മറ്റൊരു ബോട്ടിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ സിൽവർ ബോട്ട് നെടുകെ തകർന്നാണ് മത്സ്യത്തൊഴിലാളികൾ കടലിൽ വീണത്.ബോട്ടിൽ ഉണ്ടായിരുന്ന കൊല്ലം പള്ളിത്തോട് സ്വദേശി ജോസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.കടലിൽ വീണ മറ്റ് 7 മത്സ്യത്തൊഴിലാളികളെ അപകടം ഉണ്ടാക്കിയ നൗറിൻ മോൾ എന്ന ബോട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തി.അപകടത്തിൽ മരിച്ച ജോസിന്റെ മൃതദേഹം പറവൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബോട്ട് നങ്കൂരമിട്ട കിടക്കുമ്പോൾ ആണ് അപകടമുണ്ടായിരുന്നും അപകട സമയത്ത് മത്സ്യത്തൊഴിലാളികൾ ഉറക്കത്തിലായിരുന്നു എന്നും രക്ഷപ്പെട്ടവർ പറഞ്ഞു

ഇന്നലെ രാത്രി മുതൽ കടലിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതായും കാറ്റിൽ നൗറിൻമോൾ എന്ന ബോട്ടിന്റെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം

Advertisement