വധശ്രമക്കേസ് പ്രതിയെ തേടി എത്തിയ പോലീസ് സംഘത്തിനുനേരെ പ്രതിയുടെ പിതാവിന്‍റെ വെടി,ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴ്യ്ക്ക്

Advertisement

കണ്ണൂർ. ചിറക്കലിൽ വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിനുനേരെ പ്രതിയുടെ പിതാവ് വെടിവെച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട പോലീസ് സംഘം വെടിയുതിർത്ത ബാബു ഉമ്മൻ തോമസിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ഓടി രക്ഷപ്പെട്ട പ്രതി റോഷനെ കണ്ടെത്താനായില്ല.

ഇന്നലെ രാത്രി 10 മണിയോടെ ചിറക്കൽ ചിറയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. റിവോൾവർ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിയുതിർത്തതായി പോലീസ് പറയുന്നു. ഇയാളുടെ മകൻ റോഷനെ പിടികൂടാനാണ് ആറംഗ പോലീസ് സംഘം സ്ഥലത്തെത്തിയത്. ഇരുനില വീടിന്റെ മുകളിലേക്ക് പിന്നിലെ കോണിപ്പടി വഴി കയറിച്ചെന്ന പോലീസ് സംഘം പ്രതിയുണ്ടെന്ന് കരുതുന്ന മുറിയുടെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ തൊട്ടടുത്ത മുറിയുടെ ജനാല വഴി ബാബു വെടിവെക്കുകയായിരുന്നു.

Advertisement