അമേരിക്കയിൽ വീടിന് തീപിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം: അമേരിക്കയിൽ വീടിന് തീപിടിച്ച് മലയാളിക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം ജവഹർ നഗർ ജി-8 അജന്തയിൽ പരേതനായ അഡ്വ.കൃഷ്ണൻകുട്ടിയുടെ മകൻ രാജേഷ് കൃഷ്ണൻകുട്ടി (51) ആണ് മരിച്ചത്.

കാൻസാസ് സിറ്റി
ബ്രൂക്ക് ലൈൻ അവന്യു 51 സ്ട്രീറ്റിലെ വസതിയിലാണ് തീപിടിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 04.30-നാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വന്ന് രാജേഷ് ഉറങ്ങുന്ന സമയത്തായിരുന്നു തീപിടിച്ചത്.
തീ പെട്ടന്ന് വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടർന്നതിനാൽ രാജേഷിന് രക്ഷപെടാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

സമീപവാസികളാണ് തീപിടിച്ച വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. സംഭവമറിഞ്ഞ് ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനത്തിനെത്തിയെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല.

ഹീറ്ററിൽ നിന്ന് തീപടർന്നതാകാമെന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലീസ് അറിയിച്ചിതിനെ തുടർന്ന് ബന്ധു അമേരിക്കയിലേക്ക് തിരിച്ചു.

25 വർഷമായി രാജേഷ് അമേരിക്കയിലാണ്. സി.ഇ.ടിയിൽ നിന്ന് ആർക്കിടെക്ച്ചർ ബിരുദം നേടിയ ശേഷം അമേരിക്കിയിലെത്തി എം.ബി.എ പഠനവും പൂർത്തിയാക്കിയിട്ടാണ് ജോലിക്ക് ചേർന്നത്.

രാജേഷിന്റെ പിതാവ് അഡ്വ.കൃഷ്ണൻ കുട്ടി കേരള കൗമുദി മുൻ ലീഗൽ അഡ്വൈസറായി പ്രവർത്തിച്ചിട്ടുണ്ട്.

മാതാവ് ഗോമതി അമ്മ പേരൂർക്കട ഗേൾസ് ഹൈസ്കൂളിലെ മുൻ പ്രിൻസിപ്പളായിരുന്നു.

ഇവരുടെ ഏകമകനാണ് രാജേഷ്.

Advertisement