മൊബൈൽ കാണാനില്ല; പോലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട്: കുറ്റ്യാടിയിലെ പോലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ജോലി സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എംപി സുധീഷിനെ ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ ഇന്നലെ രാവിലെ 11 മണിയോടെയാണ് സുധീഷിനെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ പാർക്കിംഗ് ഏരിയയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Advertisement