കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം  ഓട്ടോ ഡ്രൈവർ മരിച്ചു

Advertisement

കൊട്ടാരക്കര: സദാനന്ദപുരത്ത്  എം  .സി.റോഡിൽ  കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  അപകടത്തിൽ ഓട്ടോ ഡ്രൈവർ പുലമൺ അസ്‌നി മൻസിലിൽ കമാൽ ഹൂസൈൻ(46) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് സദാനന്ദപുരം മോട്ടൽ ജംഗ്ഷനിലായിരുന്നു അപകടം.

കൊട്ടാരക്കര ഭാഗത്തേക്കു വരികയായിരുന്ന കാർ എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന കമാൽ ഹുസൈനും ഭാര്യ സുമയ്യ(33)യ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കമാൽ ഹുസൈൻ രാത്രിയോടെ മരിച്ചു. സദാന്ദപുരം സ്‌കൂളിൽ പഠിക്കുന്ന മകൾ അസ്‌നിയെ വിളിക്കാനായി ഇരുവരും പോകുമ്പോഴായിരുന്നു അപകടം.

Advertisement