സമരോത്സുക ജീവിതവും ത്യാഗവും നിത്യപ്രചോദനം; ചെഗുവേരയുടെ രക്തസാക്ഷിത്വ ദിനത്തിൽ മുഖ്യമന്ത്രി

Advertisement

ചെഗുവേരയുടെ 56ാം രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണ രഹിതവും തുല്യതയിൽ അധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്‌നിക്കുന്നവർക്കെല്ലാം ചെഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ചെ ഗുവേരയുടെ മൂല്യങ്ങളെ ഉൾക്കൊണ്ട് സമത്വസുന്ദരമായ നവലോക നിർമാണത്തിനായി നമുക്കൊന്നിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്‌നിക്കുന്നവർക്കെല്ലാം ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണ്. ആ മൂല്യങ്ങളെ ഉൾക്കൊണ്ട് സമത്വസുന്ദരമായ നവലോകനിർമ്മാണത്തിനായി നമുക്കൊന്നിച്ചു മുന്നേറാം.

Advertisement