വില്ലേജ് ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന, റെക്കോർഡ് മുറിയിലെ ബുക്കുകൾക്കിടയില്‍ കണ്ടത്

Advertisement

തിരുവനന്തപുരം.വെള്ളറട വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത
പണം കണ്ടെത്തി.അനധികൃതമായ ഒളിപ്പിച്ച നിലയിൽ 7500 രൂപയാണ് വിജിലൻസ് കണ്ടെത്തിയത്.500 രൂപയുടെ 15 നോട്ടുകൾ റെക്കോർഡ് മുറിയിലെ ബുക്കുകൾക്കിടയിലും ഫയൽ കെട്ടുകൾക്കുള്ളിലുമായി 
ഒളിപ്പിച്ച നിലയിലായിരുന്നു.
ഓഫിസിലെ ഏത് ജീവനക്കാരനാണ് പണം ഒളിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
അനധികൃതമായ പാറ ഖനനം, പാടശേഖരം നികത്തൽ, പട്ടയം ഇല്ലാത്ത  സ്ഥലത്തിന് പട്ടയം തരപ്പെടുത്തി കൊടുക്കൽ, അനധികൃതമായി വസ്തു പോക്കുവരവ്  ചെയ്തു കൊടുക്കൽ,തുടങ്ങിയ ഇടപാടുകൾ വെള്ളറട വില്ലേജ് ഓഫീസിൽ നടക്കുന്നതായി  വിജിലൻസിന് വ്യാപക പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ
പരിശോധനയിലാണ് ഒളിപ്പിച്ച  പണം കണ്ടെത്തിയത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ, സജിമോഹൻ, സതീഷ് ,രാജേഷ് ,വിജിത്ത്, ഷബ്ന, പ്രേംലാൽ, അനന്തു എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Advertisement