കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽ അകപ്പെട്ടു മുങ്ങിമരിച്ചു

Advertisement

കോഴിക്കോട്: കുറ്റ്യാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽ അകപ്പെട്ടു മുങ്ങിമരിച്ചു. നടുപ്പൊയിൽ സ്വദേശി മുഹമ്മദ് (17) ആണു മരിച്ചത്. ബന്ധുവീട്ടിൽ വന്നതായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement