രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത്,ഞായറാഴ്ച കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്  ഉദ്ഘാടന യാത്ര

Advertisement

തിരുവനന്തപുരം . കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തി. ചെന്നൈയിൽ നിന്ന് പുലർച്ചെ 4.30 യോടെയാണ് വന്ദേ ഭാരത് കൊച്ചുവേളി സ്റ്റേഷനിൽ എത്തിച്ചത്. പരിശോധനകൾ പൂർത്തിയാക്കി തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ ട്രയൽ റൺ നടത്തും. ഞായറാഴ്ച്ചയാണ് സർവീസ് ആരംഭിക്കുന്നത്.

നീല – വെള്ള കളർ കോമ്പിനേഷനില്ല. പകരം ഓറഞ്ചും കറുപ്പും കലർന്ന പുതിയ ഗെറ്റപ്പ്. നിലവിൽ 8 കോച്ചുകളുണ്ട്. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയായിരിക്കും രണ്ടാം വന്ദേ ഭാരത് കുതിച്ച് പായുക. ഇന്നലെ ഉച്ചക്ക് ശേഷം ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ പുലർച്ചെ 4.30 യോടെ തിരുവനന്തപുരത്ത് എത്തി. പരിശോധനകൾക്ക് ശേഷം തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ ട്രയൽ റൺ. ഞായറാഴ്ച കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്  ഉദ്ഘാടന യാത്ര. തിരുനെൽവേലി – ചെന്നൈ, ചെന്നൈ- വിജയവാഡ വന്ദേ ഭാരത് എക്സ്പ്രസുകൾക്കൊപ്പം പ്രധാനമന്ത്രി ഉദ്ഘാടന സർവീസിന് പച്ചക്കൊടി വീശും. 

26 മുതലായിരിക്കും സാധാരണ സർവീസുകൾ ആരംഭിക്കുക.രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകുന്നേരം 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സർവീസ്. 537 കിലോമീറ്റർ ദൂരം പിന്നിടാൻ ശരാശരി 72.39 കിലോമീറ്റർ വേഗമാണ് വന്ദേ ഭാരത് പ്രതീക്ഷിക്കുന്നത്. ഇരട്ടപ്പാത നിർമാണം പൂർത്തിയായിട്ടില്ലാത്ത ആലപ്പുഴ തീരദേശ പാതയിൽ എൻജിനിയറിംഗ് ജോലികൾ അന്തിമ ഘട്ടത്തിലാണ്..

Advertisement