രണ്ടാം വന്ദേഭാരതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Advertisement

മംഗളുരു. രണ്ടാം വന്ദേഭാരതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് റെയിൽവേ ഉന്നതതല സംഘം. മംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തി സജ്ജീകരണങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികരണം. റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന


മംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തിയ ഉന്നതതല സംഘം വന്ദേഭാരത്‌ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പടെ നടത്താൻ ഒരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്തി. സർവീസിന് മുന്നോടിയായ സാങ്കേതിക ഒരുക്കങ്ങളിൽ സംഘം പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. ചെന്നൈ ഐ സി എഫ് ജനറൽ മാനേജർ, പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

ജീവനക്കാർക്കായുള്ള പരിശീലനവും പാലക്കാട് ഡിവിഷൻ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. റെയിൽവേ മന്ത്രാലയത്തിന്‍റെ അന്തിമ തീരുമാനം പുറത്തുവന്നാൽ ട്രെയിൽ മംഗളൂരുവിലെത്തിക്കും

Advertisement