ബസുകളിലെ വിദ്യാർഥി കൺസഷൻ പ്രായപരിധി വര്‍ദ്ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസ്സുടമകള്‍

തിരുവനന്തപുരം .ബസുകളിലെ വിദ്യാർഥി കൺസഷൻ പ്രായപരിധി 27 വയസ്സായി വര്‍ദ്ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസ്സുടമകള്‍

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. കണ്‍സഷന്‍ പ്രായപരിധി 18 ആയി ചുരുക്കണമെന്ന് ആവശ്യം. 2010ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്. ഇതിനിടയിലാണ് പ്രായ വര്‍ദ്ധന

തീരുമാനത്തിനെതിരെ സമരത്തിലേക്കെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നേരത്തെ 25 വയസായിരുന്നത് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഉത്തരവ് പുതുക്കിയത്.

Advertisement