അയലത്തെ കുടുംബ പ്രശ്നത്തിലിടപെട്ട് സംസാരിച്ച യാള്‍ക്ക് കുത്തേറ്റു

Advertisement

കോഴിക്കോട്. ബാലുശ്ശേരിയിൽ കുടുംബ പ്രശ്നത്തിലിടപെട്ട് സംസാരിച്ച അയൽവാസിക്ക് കുത്തേറ്റു.  ബാലുശ്ശേരി കുറുങ്ങോട്ടിടത്തിൽ താമസിക്കുന്ന സുനിൽ കുമാറിനാണ് വയറ്റിൽ കുത്തേറ്റത്. അയൽവാസിയായ കെഎസ്ആർടിസി ജീവനക്കാരൻ ജയേഷിന്റെ വീട്ടിൽ വഴക്ക് നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു സുനിൽ കുമാർ. ഇതിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുനിൽകുമാറിനെ ജയേഷ് കുത്തുകയായിരുന്നു. വയറിനു കുത്തേറ്റ സുനിൽകുമാറിനെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.

Advertisement