ഓണക്കുടി, തിരൂർ ബെവ്കോ ഒന്നാമത്

Advertisement

തിരുവനന്തപുരം .സംസ്ഥാനത്തു ബെവ്കോ ഔട്ട്‌ലെറ്റ് വഴി ഓണക്കാലത്തു വിറ്റത് 757 കോടി രൂപയുടെ മദ്യം.കഴിഞ്ഞ വർഷം 700 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറം തിരൂർ ഔട്ട്‌ലെറ്റിലാണ്.പത്തു ദിവസത്തെ കണക്കാണ് ബിവറേജസ് കോർപ്പറേഷൻ പുറത്തു വിട്ടത്.അവിട്ടം ദിനമായ ഇന്നലെ മാത്രം 91 കോടി രൂപയുടെ വിൽപ്പന നടന്നു.
ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്റ് ജവാൻ റം ആണ്.ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ ജവാൻ മദ്യമാണ് വിറ്റത്.

Advertisement