വാർത്താ നോട്ടം

2023 ആഗസ്റ്റ് 19 ശനി

📷 ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം 📷

BREAKING NEWS

👉പുതുപ്പള്ളി ഇടത് സ്ഥാനാർത്ഥിയുടെ സ്വത്ത് വിവാദ പരാമർശങ്ങൾ അനാവശ്യമെന്ന് ജെയ്ക്ക് സി തോമസിൻ്റെ സഹോദരൻ, സ്വത്ത് പാരമ്പര്യമായി കിട്ടിയതെന്നും വിശദീകരണം

👉 മാത്യൂ കുഴൽനാടൻ്റെ വസ്തു സംബന്ധിച്ച പരിശോധനയിൽ തിങ്കളാഴ് റിപ്പോട്ട് നൽകും.

👉മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

👉 സ്പാനിഷ് ലീഗ് ഫുട്ബാൾ
രണ്ടാം ജയം ലക്ഷ്യമിട്ട് റെയൽ മാഡ്രിഡ്

👉 ഇറാൻ വിദേശകാര്യ മന്ത്രി സൗദി സന്ദർശിച്ചു.

👉മണിപ്പൂർ: വിഘടനവാദി സംഘടനകളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി.

🌴കേരളീയം🌴

🙏നാളെ അത്തം. ഓണക്കോടി വാങ്ങാന്‍ ടെക്സ്‌റ്റൈല്‍സ് ഷോറൂമൂകളിലും മറ്റും തിരക്ക്. വിലക്കയറ്റം വലയ്ക്കുന്നുണ്ടെങ്കിലും നാടാകെ ഓണവിപണികള്‍ ഉണര്‍ന്നു. ന്യായ വിലയ്ക്കു നിത്യോപയോഗ സാധനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ ഇന്നും നാളെയുമായി തുറക്കും.

🙏സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണം ആഘോഷമാക്കാന്‍ 19,000 കോടി രൂപയാണു ചെലവ്. എന്നാല്‍ പണം കണ്ടെത്താന്‍ കഴിയാത്ത തരത്തിൽ സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കേന്ദ്രം കെട്ടിയിട്ടിരിക്കുകയാണ്. ധനമന്ത്രി പറഞ്ഞു.

🙏തലസ്ഥാനത്തെ ഓണം വാരാഘോഷ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേര്‍ന്നു ക്ഷണിച്ചു. ഗവര്‍ണര്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു.

🙏തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്കു മാറ്റി. കേസ് മാറ്റിവക്കണമെന്ന് കെ ബാബുവിന്റെ അഭിഭാഷന്‍ റോമി ചാക്കോ ആവശ്യപ്പെട്ടതിനാലാണ് മാറ്റിയത്. സ്ഥാനാര്‍ഥികളായ മറ്റുള്ളവരെ ഒഴിവാക്കണമെന്ന് എം സ്വരാജിനു വേണ്ടി ഹാജരായ അഡ്വ. പി വി ദിനേശ് ആവശ്യപ്പെട്ടു.

🙏എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ മുഖ്യ പ്രതികളിലൊരാളായ ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് 40,000 രൂപ പ്രതിഫലം വാങ്ങി മൂന്നാം പ്രതി സജു ശശിധരന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി കൈമാറിയതെന് പൊലീസ് പറഞ്ഞു.

🙏പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാലാം കിട നേതാവെന്ന് അധിക്ഷേപിച്ചെന്നു മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. താന്‍ അങ്ങനെ വിളിച്ചിട്ടില്ലെന്നും എപ്പോള്‍ എവിടെവച്ചു വിളിച്ചെന്നാണു തോമസ് ഐസക് പറയുന്നതെന്നും വി.ഡി. സതീശന്‍.

🙏 സംസ്ഥാനത്ത്
സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്നുള്ളത് നുണപ്രചാരണമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

🙏കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍ പ്രശാന്തിനേയും ജനറല്‍ സെക്രട്ടറിയായി സി ആര്‍ ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു.

🇳🇪 ദേശീയം 🇳🇪

🙏ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ റെഡി. പ്രോപല്‍ഷന്‍ മോഡ്യൂളില്‍നിന്നു വേര്‍പെട്ട ശേഷം ആദ്യമായി വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രനിലെ ജിയോര്‍ഡാനോ ബ്രൂണോ, 43 കിലോമീറ്റര്‍ വ്യാസമുള്ള ഹര്‍കെബി ജെ എന്നീ ഗര്‍ത്തങ്ങളുടെ ചിത്രമാണ് പുറത്തുവിട്ടത്.

🙏അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അതിര്‍ത്തി ടാക്സ് ഈടാക്കുന്നതു സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ലൈന്‍സ് ട്രാവല്‍സ് അടക്കം 24 ട്രാവല്‍സ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

🙏 ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജി-20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്.

🙏കര്‍ണാടകത്തിലെ ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു. പലപ്പോഴായി കോണ്‍ഗ്രസ് വിട്ടവരാണ് തിരിച്ചുപോകാന്‍ തയാറെടുക്കുന്നത്.

🙏കാര്‍ഗിലിലെ ദ്രാസില്‍ ആക്രിക്കടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

🙏വിദ്വേഷപ്രസംഗങ്ങള്‍ ആരു നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. നൂഹ് സംഘര്‍ഷത്തിനു ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേരളത്തില്‍ ലീഗ് റാലിയിലെ വിദ്വേഷ മുദ്രവാക്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.

🏑⚽ കായികം🥍🏏

🙏അയര്‍ലന്‍ഡിനെ
തിരായ ട്വാൻ്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മഴ മൂലംകളിമുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

🙏ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. 140 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കേ കനത്ത മഴയെത്തി.

Advertisement