ഏഴാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം,ശരീരത്തിലാകമാനം ചൂരൽ കൊണ്ട് അടിയേറ്റ പാടുകള്‍

Advertisement

കോഴിക്കോട്. പേരാമ്പ്രയിൽ ഏഴാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം. വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിനാനാണ് മർദനമേറ്റത്. സംഭവത്തിൽ സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനായ പ്രണവിനെതിരെ രക്ഷിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി.

സ്‌കൂളിലെ കലോത്സവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഗ്രൂപ്പിന്റെ പേര് കേട്ട് പ്രകോപിതനായ അധ്യാപകൻ മർദ്ദിച്ചുവെന്നാണ് പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സിനാനാണ് അധ്യാപകനിൽ നിന്ന് മർദനമേറ്റത്. കുട്ടിയുടെ ശരീരത്തിലാകമാനം ചൂരൽ കൊണ്ട് അടിയേറ്റ പാടുകളുണ്ട്. അടികൊണ്ട് വയറിനും, നെഞ്ചിനും പരിക്കുണ്ടെന്നും രക്ഷിതാവ് സിദ്ധിഖ് പറയുന്നു…

ഈ മാസം 14 നായിരുന്നു സംഭവം. വടക്കുമ്പാട്ട് ഹയർസെക്കന്ററി സ്‌കൂളിലെ മറ്റ് അധ്യാപകർ പിടിച്ചു മാറ്റിയില്ലെങ്കിൽ കുട്ടിയുടെ സ്ഥിതി വഷളാകുമായിരുന്നെന്നും രക്ഷിതാവ് ആരോപിക്കുന്നു.

അധ്യാപകനായ പ്രണവിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ പേരാമ്പ്ര പോലീസും അന്വേഷണം ആരംഭിച്ചു.

Advertisement