തോമസ് ഐസകിനെ വിടാതെ ഇഡി,മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കും

Advertisement

കൊച്ചി.മുന്‍മന്ത്രി തോമസ് ഐസകിനെ വിടാതെ ഇഡി.തോമസ് ഐസകിനെ ചോദ്യം ചെയ്യണമെന്ന ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രംഗത്തിറക്കും.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശനെ ഹൈക്കോടതിയില്‍ എത്തിക്കാനാണ് നീക്കം.
ഈ മാസം 18ന് കേസ് ഹൈക്കോടതി പരിഗണിക്കും. കിഫ്ബി
കേസ് അന്വേഷിക്കേണ്ട ഏജന്‍സി തങ്ങളാണെന്നും തോമസ് ഐസകിനെ വിളിച്ചുവരുത്താന്‍ അനുവദിക്കണമെന്നും ഇഡി ആവശ്യപ്പെടും.
തോമസ് ഐസക് അന്വേഷണവുമായി സഹകരിച്ചേ തീരൂവെന്നും ഇഡി വ്യക്തമാക്കുന്നു. മുൻ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർക്ക് ഇ.ഡി. അയച്ച തുടർസമൻസുകൾ നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. രണ്ടു മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് സമൻസ് അയക്കരുത് എന്നും ഹൈക്കോടതി നിർദേശിക്കുകയുണ്ടായി.

Advertisement