വീണ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ

Advertisement

കൊച്ചി.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരം.
വിഷയത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടണോ എന്ന് പിന്നീട് തീരുമാനിക്കും എന്നും ഗവർണർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സിഎംആർഎൽഎന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന് ആണ് കണ്ടെത്തൽ. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം താൻ പരിശോധിക്കുമെന്നും മാദ്ധ്യമങ്ങളിൽ വന്നത് ആരോപണങ്ങളല്ല, ഇൻകം ടാക്സിൻ്റെ കണ്ടെത്തലുകളാണെന്നും ഗവർണർ പ്രതികരിച്ചു.

ആരോപണങ്ങളിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടണമോ എന്ന് പിന്നീട് തീരുമാനിക്കും എന്നും ഗവർണർ പറഞ്ഞു.മനഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് മണികുമാറിൻ്റെ നിയമനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, അറിയിപ്പ് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും ഗവർണർ വ്യക്തമാക്കി

Advertisement