നവദമ്പതികളടക്കം മൂന്നുപേർ പുഴയിൽ വീണു കാണാതായ സംഭവത്തില്‍ ബന്ധുവായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Advertisement

തിരുവനന്തപുരം . ബന്ധു വീട്ടിൽ വിരുന്നിനെത്തിയ നവദമ്പതികളടക്കം മൂന്നുപേർ പുഴയിൽ വീണു കാണാതായ സംഭവത്തില്‍ ബന്ധുവായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നവദമ്പതിൾക്കായി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പള്ളിക്കൽ പകൽക്കുറി ഇടവേലിക്കല്‍ അൻസൽഖാന്‍ (23) ആണ് മരിച്ചത്. കടയ്ക്കൽ, കുമ്മിൾ ചോനാമുകള്‍ സിദ്ദിഖ്(27), ഭാര്യ ആയൂർ കാരാളിക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ(20) എന്നിവരെയാണ് കാണാതായത്. പുഴ കാണാൻ പോയവർ തിരികെ വരാത്തതിനെ തുടർന്നുന്നുള്ള അന്വേഷണത്തിലാണ് അപകടം പുറത്തറിയുന്നത്. ഈ മാസം 16 ന് ആയിരുന്നു സിദ്ദിഖിന്റെയും നൗഫിയുടേയും വിവാഹം. അൻസിലിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement