ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു; സ്പീക്കർ എഎൻ ഷംസീറിനെതിരെ ബിജെപി പരാതി നൽകി

തിരുവനന്തപുരം:സ്പീക്കർ എഎൻ ഷംസീറിനെതിരെ പരാതിയുമായി ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ ആർ എസ് രാജീവാണ് പരാതി നൽകിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചെന്നാണ് പരാതി. ഷംസീറിന്റേത് മതവിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി അറിയിച്ചു. 

എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനത്തിനിടെയാണ് സ്പീക്കറുടെ വിവാദ പരാമർശമുണ്ടായത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം, അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ടു നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീർ പറഞ്ഞിരുന്നു.

Advertisement