നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്യും

Advertisement

കൊച്ചി . അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരായ പരാമർശം. നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്യും. സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി എങ്കിലും വിനായകൻ എത്തിയില്ല. വിനായകനെതിരെ നടപടി സ്വീകരിക്കണം എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു. വിനായകന് എതിരെ സിനിമ സംഘടനകളും നടപടി എടുത്തേക്കുമെന്ന് സൂചന.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് എതിരെയാണ്
നടൻ വിനായകനെതിരെ പോലീസ് കേസെടുത്ത്. യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് പ്രസിഡണ്ട് സനൽ നെടിയത്തറ നൽകിയ പരാതിയിലാണ് നടപടി. കേസിൽ വിനായകനോട് ഹാജരാകാൻ എറണാകുളം നോർത്ത് പോലീസ് നിർദ്ദേശിച്ചു എങ്കിലും വിനായകൻ ഇതുവരെ ഹാജരായിട്ടില്ല.
വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ കേസ് എടുക്കേണ്ട കാര്യമില്ല എന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു.

വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. വിനായകന്റെ വീട്ടിലെ ജനൽ ചില്ലുകൾ തകർത്തത് പ്രതിഷേധക്കാർ അല്ലെന്നും വിനായകൻ തന്നെയാണെന്നും ആരോപണം ഉണ്ട്.

വിനായകന്റെ പരാമർശം ഗൗരവതരം എന്നാണ് പ്രൊഡ്യൂസർ അസോസിയേഷന്റെ വിലയിരുത്തൽ. വിനായകന് എതിരെ നടപടിയെടുക്കാൻ സിനിമാ സംഘടനകളും ആലോചിക്കുന്നുണ്ട് എന്നാൽ പോലീസ് നടപടി അനുസരിച്ച് മുന്നോട്ട് പോകാമെന്നാണ് സംഘടനകളുടെയും തീരുമാനം.

Advertisement