വിനായകനെ വിട്ട് പൊലീസ്,വിമര്‍ശനമുയര്‍ത്തി ഉമാ തോമസ്

Advertisement

കൊച്ചി. പോലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യം നൽകി നടൻ വിനായകനെ വിട്ടയച്ചതിനെതിരെ വിമർശനവുമായി ഉമാ തോമസ് എംഎൽഎ .

ഫേസ്ബുക്ക് പേജിലൂടെയാണ് ഉമാ തോമസ് വിനായകനെ വിട്ടയച്ച നടപടിയെ വിമർശിച്ചത്. സഖാവ് ആയതുകൊണ്ടാണോ ക്ലിഫ്ഹൗസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് വിനായകനെ വിട്ടയച്ചത് എന്ന് വ്യക്തമാക്കണമെന്ന് ഉമാ തോമസ് പറഞ്ഞു. പോലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ഉണ്ടായിരുന്നതെന്നും എംഎൽഎ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

അതേസമയം വിനായകന്റെ വീട്ടിലെത്തിയ വനിതാ ഉദ്യോഗസ്ഥരോടക്കം മോശമായി പെരുമാറുകയും പിന്നീട് സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തിട്ടും വിനായകനെതിരെ ദുർബല വകുപ്പുകൾ ചുമത്തിയ നടപടിക്കെതിരെ പോലീസ് ഉദ്യോഗസ്ഥർക്കിടയിലും പ്രതിഷേധം ശക്തമാണ്.ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും വിനായകൻ ആശുപത്രി ജീവനക്കാരോടും കയർത്ത് സംസാരിച്ചിരുന്നു.

Advertisement