കായംകുളം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങി

Advertisement

കായംകുളം . റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. വൈകിട്ട് ഏഴിനാണ് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ലിഫ്റ്റിലാണ് മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ട്രയിനിറങ്ങി ഒന്നിലേക്കു വന്ന പത്തോളം പേരാണ് ലിഫ്റിൽ കുടുങ്ങിയത്. ലിഫ്റ്റ് കുടുങ്ങിയ വിവരം അറിയിക്കാൻ ഉള്ളിൽ എഴുതിയ നമ്പരിൽ വിളിച്ചപ്പോൾ കൊല്ലത്തിനാണ് കിട്ടിയത് കൊല്ലത്തെ ഏതു ലിഫ്റ്റിനാണ് തകരാറെന്ന് ചോദിക്കുകയാണ്. യാത്രക്കാരുടെ ഒപ്പമുണ്ടായിരുന്നവർ ഇതിനിടെ ഓടിയെത്തി സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയിട്ടും തുറക്കാനായില്ല. ഇതിനിടെ കൊല്ലത്തുനിന്നും ഫോണിൽ വീഡിയോ കോൾ നടത്തി ടെക്നീഷ്യനെ സഹായിച്ചാണ് ഇത് തുറന്നത്. അപ്പോഴേക്കും 20 മിനിറ്റായി. ഇന്ന് മെയിന്റനൻസ് നടത്തിയത് ആണെന്നു പറയുന്നു.

യാത്രക്കാരിൽ ചിലർ കുഴഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു. എന്തെങ്കിലും അപകടം പറ്റിയാൽ സ്റ്റേഷനിൽ അറിയിക്കാൻ മാർഗമില്ല എന്നതാണ് പരാതി.

Advertisement