തൃശൂർവടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടു ചടങ്ങുകൾ തുടങ്ങി

Advertisement

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആനയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി.രാവിലെ അഞ്ചിന് തന്ത്രി പുലിയന്നൂർ ശങ്കരൻ നാരായണൻ നമ്പൂതിരി ഗണപതിഹോമത്തിന് തിരിതെളിച്ചു. 50 ഓളം തിരുമേനിമാർ സഹകർമികത്വം വഹിക്കുന്നു . തുടർന്ന് രാവിലെ 9 30 നാണ് ആനയൂട്ട്12,000 നാളികേരം 1500 കിലോ അവിൽ 250 കിലോ മലർ 100 കിലോ എള്ള് 500 കിലോ നെയ്യ് 100 കിലോ തേങ്ങ ഗണപതി നാരങ്ങ കരിമ്പ് എന്നിവ അഷ്ടദ്രവ്യങ്ങൾ ആയി ഉപയോഗിക്കും. മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള നൽകുന്നതോടെ ആനയൂട്ടിന് തുടക്കമാകും. ഏകഛത്രാധിപതി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ , എറണാകുളം ശിവകുമാർ തുടങ്ങി 60നടുത്ത് ഗജവീരന്മാരും 5 ഗജറാണികളും പങ്കെടുക്കും.

ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ് ശർക്കര നെയ്യ് മഞ്ഞപ്പൊടി എന്നിവ ചേർത്ത് ഉരുളകളാക്കി ആനകളെ ഊട്ടും. കരിമ്പ് പൈനാപ്പിൾ, ചോളം, കക്കിരിക്ക, തണ്ണിമത്തൻ പഴങ്ങൾ എന്നിവ നൽകും. ഒരു കോടി രൂപയ്ക്കാണ് ആനയൂട്ട് ഇൻഷുർ ചെയ്തിട്ടുള്ളത്.

Advertisement