പട്ടാപകൽ ഗുണ്ടാ ആക്രമണം

Advertisement

മലപ്പുറം: പട്ടാപകൽ ഗുണ്ടാ ആക്രമണം.തിരൂരങ്ങാടി ചെറുമുക്ക് ജീലാനി നഗറിലാണ് സംഭവം.വാഹനം അമിത വേഗതയിൽ ഓടിച്ചത്
ചോദ്യം ചെയ്തതിനാണ് റൗഡി കരീം സംഘവും നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചത്.രണ്ട് പേർക്ക് തലയിലും മറ്റു രണ്ട് പേർക്ക് കഴുത്തിലും മുഖത്തുമാണ് പരിക്കേറ്റത് . പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അമിത വേഗതയിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാക്കൾ , സമീപത്തെ വീട്ടിൽ ഹൗസ് വാമിങ്ങ് ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്‌ച ആയതിനാലും കുട്ടികൾ ഉള്ളതിനാലും പതുക്കെ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇഷ്ട്ടപെടാതിരുന്ന ഡ്രൈവർ യുവാക്കളും വാക്കേറ്റത്തിലായി. തുടർന്ന്
കാർ ഓടിച്ചയാളുടെ സഹോദരനും പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളുമായ തടത്തിൽ കരീമും മറ്റൊരാളും എത്തി കത്തി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.
ചെറുമുക്ക് ജീലാനി നഗർ ഷാനിബ്,ഫായിസ്, ഷാഫി,റാഷിദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ രണ്ട് പേർക്ക് തലയിലും മറ്റു രണ്ട് പേർക്ക് കഴുതിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്.കരീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement