തൊടുപുഴയില്‍ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കെഎസ്ഇബി ബിൽ,ആളെ സസ്പെൻഡ് ചെയ്തു, മന്ത്രി

ഇടുക്കി. തൊടുപുഴയില്‍ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കെഎസ്ഇബി ബിൽ. ശരാശരി 2500 രൂപ ബില്ല് വന്നിരുന്ന ഉപഭോക്താവിന് 60000 രൂപ വരെയാണ് ഇത്തവണ അടക്കേണ്ട തുക. മീറ്റർ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ പിഴവാണെന്നും ആളെ സസ്പെൻഡ് ചെയ്തുവെന്നും, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിശദീകരിച്ചു


കൃഷി ആവശ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന മോട്ടർ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിലെ കണക്ഷനു വൈദ്യുതി ബില്‍ 8499 രൂപ. ശരാശരി 300 രൂപ ബിൽ തുക ഉണ്ടായിരുന്ന സ്ഥാനത്താണ് അപ്രതീക്ഷിതമായ ഈ ഇരുട്ടടി. അധികവൈദ്യുപകരണങ്ങൾ പോലും ഇല്ലാത്ത സാധാരണ വീട്ടിലും ബിൽ 25000ത്തിനു മുകളിൽ. 3000 രൂപ വൈദ്യുത ബിൽ നൽകിയിരുന്ന വെങ്ങല്ലൂർ സ്വദേശി സണ്ണിക്കാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ തുക വന്നിരിക്കുന്നത്.

തൊടുപുഴ മുന്‍സിപാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് ഇത്രയധികം പരാതികള്‍. മീറ്റർ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ അടുത്ത് വന്ന പിഴവാണെന്നും, ഉദ്യോഗസ്ഥനെ വകുപ്പ് സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

ഉപഭോക്താക്കൾക്ക് പ്രയാസം ഇല്ലാത്ത രീതിയിൽ ബില്ല് അടക്കാൻ ക്രമീകരണം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement