മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

Advertisement

തിരുവനന്തപുരം. മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുക്കുറച്ചി സ്വദേശികളായ ബിജു സ്റ്റീഫൻ, ബിജു ആന്റണി,മാന്‍ഡസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പുലിമുട്ടുകൾക്കിടയിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ മരിച്ച കുഞ്ഞുമോന്റെ മൃതദേഹം പുതുക്കുറച്ചി സെന്റ് മൈക്കിൾ ചർച്ചിൽ സംസ്കരിച്ചിരുന്നു.
നേവിയുടെയും കോസ്റ്റ്‌ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. അശാസ്ത്രീയമെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആരോപിക്കുന്ന പുലിമുട്ടുഭാഗത്ത് 70 മല്‍സ്യത്തൊഴിലാളികളാണ് ഇതിനകം മരിച്ചിട്ടുള്ളത്.

Advertisement