മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിൻ പേരേരയ്ക്കെതിരെ കേസ്സെടുത്തു

Advertisement

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ് സംഭവത്തിൽ ലത്തീൻ അതി രൂപത വികാരി ജനറാൾ ഫാദർ യുജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് അഞ്ച് തെങ്ങ് പോലീസ് കേസ്സെടുത്തു. റോഡ് ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കെതിരേയും കേസെടുത്തു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെയാണ് നാട്ടുകാർ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ ഇവിടെ നിന്ന് മടങ്ങി.

പുലർച്ചെ നാലു മണിയോടെയാണ് മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇതിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയുമാണ്. അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ ഒരാഴ്ചക്കിടയിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. 

Advertisement