ഏക സിവിൽ കോഡ്: ഭൂരിപക്ഷ സദാചാരം അടിച്ചേൽപ്പിക്കരുതെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

Advertisement

ഏക സിവിൽ കോഡ് എന്ന പേരിൽ ഭൂരിപക്ഷ താത്പര്യം നടപ്പാക്കാൻ നോക്കുകയാണെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. ഭൂരിപക്ഷ സദാചാരം അടിച്ചേൽപ്പിക്കരുത്. ന്യൂനപക്ഷ അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും ബോർഡ് പ്രതികരിച്ചു. നിയമ കമ്മീഷന് നൽകിയ മറുപടിയിലാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. 

ഭരണഘടനക്ക് പോലും ഏക സ്വഭാവമില്ല. പല സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന ഭരണഘടനയിലുണ്ട്. രാജ്യസുരക്ഷക്കും അഖണ്ഡതക്കും ഏക സിവിൽ കോഡ് എതിരാണെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വിമർശിക്കുന്നു.
 

Advertisement