ആകാശ് തില്ലങ്കേരി അറസ്റ്റിൽ

വിയ്യൂർ. ജയിലിൽ അസിസ്റ്റൻറ് സൂപ്രണ്ടിനെ രാഹുലിനെ മർദ്ദിച്ച സംഭവത്തിൽ കാപ്പ തടവുകാരനായ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കോടതിയുടെ അനുമതിയെ തുടർന്ന് വിയ്യൂർ പോലീസ് അതീവ സുരക്ഷാ ജയിലിൽ എത്തി ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ആകാശിനെ വിയൂർ പോലീസ് ചോദ്യം ചെയ്തു. ജയിലിൽ ഉദ്യോഗസ്ഥർ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആകാശ് പറഞ്ഞു. ആകാശ് തില്ലങ്കേരിയെ ജയിലിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന അച്ഛൻറെ പരാതിയിലും പോലീസ് വിവരങ്ങൾ തേടി. പോലീസ് നടത്തിയ പരിശോധനയിൽ ആകാശിന്റെ ശരീരത്തിൽ ആക്രമിക്കപ്പെട്ട പരിക്കുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

Advertisement