സംസ്ഥാനത്ത് രണ്ടിടത്തായി മൂന്ന് പേർ മുങ്ങി മരിച്ചു

മലപ്പുറം.സംസ്ഥാനത്ത് രണ്ടിടത്തായി ഇന്ന് മൂന്ന് പേർ മുങ്ങി മരിച്ചു.കാസർഗോഡ് സഹോദരങ്ങളായ രണ്ട് പേരും മലപ്പുറത്ത് ഒരു പതിനൊന്നുകാരനും ജീവൻ നഷ്ടമായി .

മഴ ശക്തിയാകും മുന്നേ സംസ്ഥാനത്ത് മുങ്ങി മരണങ്ങളും വർധിക്കുകയാണ്.ജലാശയങ്ങളുമായി ബന്ധപ്പെട്ടു മുന്നറിയിപ്പ് നിലനിൽക്കെയാണ് ഇന്ന് മൂന്ന് ജീവനുകൾ വെള്ളത്തിൽ പൊലിഞ്ഞത്.
കാസർഗോഡ് കൊപ്പളയിൽ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശികളായ നാസിൽ, നവാസ് എന്നിവരാണ് കുളത്തിൽ മുങ്ങി മരിച്ചത് .ഇരുവരും സഹോദരങ്ങളാണ്.കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.മലപ്പുറം നിലമ്പൂർ ചാലിയാർ പുഴയിൽ ചുങ്കത്തറ സ്വദേശികളായ ഹമീദ് -സബ്ന ദമ്പതികളുടെ മകൻ 11 കാരൻ ഷാബിൻ ഷാൻ ആണ് ഒഴുക്കിൽ പെട്ട് മരിച്ചത്.രാവിലെ 11:30 ഓടേ ആയിരുന്നു സംഭവം.
സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.നാട്ടുകാർ മുങ്ങി എടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement