വയനാട്ടിൽ വീണ്ടും പനിമരണം

Advertisement

വയനാട്. കണിയാമ്പറ്റ പള്ളിക്കുന്ന് അമ്പലമൂട് പണിയകോളനിയിലെ വിനോദിന്റേയും, നിമിഷയുടേയും മകന്‍ 3 വയസുള്ള നിഭിജിത്ത്ആണ് മരിച്ചത്. ഇന്നലെ ഉച്ച മുതല്‍ പനിയും, വയറിളക്കവും അനുഭവപ്പെട്ട കുട്ടി ഇന്ന് രാവിലെയോടെ അവശനിലയിലാകുകയായിരുന്നു. കമ്പളക്കാട് ആരോഗ്യ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചു.. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സമാന രോഗ ലക്ഷണങ്ങളോടെ നിഭിജിത്തിന്റെ സഹോദരന്‍ ബിനിജിത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയ്ക്കിടെ വയനാട്ടിലെ രണ്ടാമത്തെ പനിമരണമാണിത്. മാനന്തവാടി തൃശ്ശിലേരി സ്വദേശികളായ അശോക് – അഖില ദമ്പതികളുടെ മകൾ 4 വയസുള്ള രുദ്രയാണ് മരിച്ചത്

Advertisement