സംസ്ഥാനത്ത് വീണ്ടും പനി മരണം; ‌ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്‍ത്തി വീണ്ടും പനി മരണം. കാസര്‍കോട് ചെമ്മനാട് ആലക്കം പടിക്കാലില്‍ അശ്വതിയാണു മരിച്ചത്.

മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പെടെ മരിച്ചിരുന്നു. പനി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് കോൾസെന്ററുകൾ തുടങ്ങി. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. വിളിക്കേണ്ട നമ്പരുകൾ– 104, 1056, 0471–2552056.

Advertisement