കൊച്ചിയിലെത്തിയ മഅദനിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലെത്തിച്ചു

Advertisement

കൊച്ചി. മഅദനി കൊച്ചിയില്‍,ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. ഛര്‍ദ്ദിയെത്തുടര്‍ന്നാണ് നടപടി. സന്ധ്യക്ക് ബംഗളുരുനിന്നും തിരിച്ച മഅദനിയും സംഘവും നെടുമ്പാശേരിയിലെത്തിയ ശേഷമാണ് മഅദനിക്ക് ശാരീരികമായ അസ്വസ്ഥത ഉണ്ടായത്.
ഇന്ന് ശാസ്താംകോട്ടയിലെ വീട്ടിലേക്കു തിരിക്കുമെന്നാണ് അറിയിച്ചിരുന്നത്. വൈകിട്ട് 6 20 നുള്ള ഇൻഡിഗോ വിമാനത്തിൽ ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ട മഅ്ദനിയും സംഘവും എഴുമണിയോടെ നെടുമ്പാശ്ശേരി വിമനത്താവളത്തിൽ എത്തി.ഭാര്യ സൂഫിയ മഅദ്നി, പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പി ഡി പി നേതാക്കളായ നൗഷാദ് തിക്കോടി,സലിംബാബു,ഷാംനവാസ്, അഷ്റഫ് കാക്കനാട്, ഹസൻ, മുബഷിർ തുടങ്ങിയവർ അദ്ദേഹത്തെ യാത്രയിൽ അനുഗമിച്ചു.

പൂന്തുറ സിറാജ് അടക്കമുള്ള നേതാക്കളുടെ വേർപാടിൽ കടുത്ത ദു:ഖമുണ്ടെന്ന് മഅദനി പറഞ്ഞു. എല്ലാറ്റിനേയും സ്പോർട്ട് സ്മാൻ സ്പിരിട്ടിൽ നേരിടുന്നു. നീതിനിഷേധം തുടരുന്നു, തനിക്കെതിരായ കേസ് വലിച്ചു നീട്ടുകയാണ്
ഒരു വർഷം കൊണ്ട് വിധി പറയാമായിരുന്നു, ഇപ്പോഴും വാദം പകുതി വഴിയിൽ നീതിന്യായ സംവിധാനങ്ങൾ പുന:പരിശോധന നടത്തണം. ഒരു പാട് ആളുകൾ കള്ളക്കേസുകൾ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെടുന്നു
തൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്, ഡയാലിസിസിന് തയ്യാറാക്കാൻ ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്
കേരളീയ സമൂഹത്തിൻ്റെ പിന്തുണയുണ്ട് കർണാടകയിലെ ഭരണമാറ്റം മൂലം വലിയ സഹായമൊന്നും ഉണ്ടായില്ലെങ്കിലും ദ്രോഹമൊന്നും ഉണ്ടായിട്ടില്ലെന്നും മഅദനി പറഞ്ഞു.

അബ്ദുൾ നാസർ മദനിയെ നാട്ടിലെത്തിക്കാൻ ഇടപെട്ട എല്ലാവർക്കും നന്ദിയെന്ന് അൻവാർശ്ശേരി വർക്കിംഗ് പ്രസിഡൻ്റ് ചേലക്കുളം അബ്ദുൾ ഹമീദ് മൗലവി പറഞ്ഞു.

മഅദനിയെ അഡ്മിറ്റ് ചെയ്തു.ഇന്ന് അൻവാറശേരിയിലേക്കില്ല.യാത്ര പിന്നീട് തീരുമാനിക്കും
രക്തസമ്മര്‍ദ്ദം കൂടിയാണ് ഛര്‍ദ്ദിയുണ്ടായത്. ഡോ. ഇക്ബാലിന്റെ നിരീക്ഷണത്തിൽ അഡ്മിറ്റ് ചെയ്തു

കർണ്ണാടക പൊലീസ് ഉൾപ്പെടെ മെഡിക്കൽ ട്രസ്റ്റിന് മുൻപിൽ

Advertisement