നിഖിലും വിദ്യയും എസ് എഫ് ഐ നേതാക്കളല്ല; വിദ്യാർഥി നേതാക്കൾ കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണമെന്ന് ഇ പി

Advertisement

തിരുവനന്തപുരം:
വ്യാജരേഖ കേസിലെ പ്രതികളായ വിദ്യയും നിഖിലും എസ് എഫ് ഐ നേതാക്കളല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പഠിക്കുന്ന കാലത്ത് ഇവർ എസ് എഫ് ഐ പ്രവർത്തകർ ആയിരിക്കാം. കുറ്റം കണ്ടപ്പോൾ അവർക്കെതിരെ നടപടിയെടുത്തു. എസ് എഫ് ഐയെ തെറ്റുകാരായി കാണേണ്ട കാര്യമില്ല. ഒരാൾ തെറ്റ് ചെയ്‌തെന്ന് കരുതി സംഘടന മുഴുവൻ തെറ്റുകാരല്ല. 

വിദ്യാർഥി നേതാക്കൾ കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം. ആരെങ്കിലും ചോദിച്ചാൽ ഉടൻ മറുപടി പറയുകയല്ല വേണ്ടത്. ഇക്കാര്യത്തിൽ ആർഷോയ്ക്ക് തെറ്റ് പറ്റിയോയെന്ന് പരിശോധിക്കണം. കെ സുധാകരൻ രാജിവെക്കണോ എന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ അത് കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയായിരിക്കുമെന്നും ജയരാജൻ പ്രതികരിച്ചു.
 

Advertisement