ചാടിപ്പോയ ഹനുമാൻ കുരങ്ങ് പബ്ലിക് ലൈബ്രറി വളപ്പിലെ ആൽമരത്തിനു മുകളിൽ

Advertisement

തിരുവനന്തപുരം. ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടാൻ ആവാതെ മൃഗശാല അധികൃതർ. ഇന്നലെ ഉച്ചയോടെ പാളയം പബ്ലിക് ലൈബ്രറി വളപ്പിലെ ആൽമരത്തിനു മുകളിൽ എത്തിയ കുരങ്ങ് ഇപ്പോഴും അവിടെ തുടരുകയാണ്.

കുരങ്ങിന്റെ നീക്കങ്ങൾ അനിമൽ കീപ്പർമാർ തുടർച്ചയായി നിരീക്ഷിക്കുകയാണ്. ഇന്നലെ മുതൽ കുരങ്ങിന് മൃഗശാല ഭക്ഷണം എത്തിക്കുന്നുണ്ട്. ഭക്ഷണം നൽകി മരത്തിന് താഴെ ഇറക്കാനും ശ്രമം നടക്കുന്നുണ്ട്. അതേസമയം ഇണയുണ്ടായിട്ടും കുരങ്ങ് തിരികെ മൃഗശാലയിൽ എത്താത്തതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.

Advertisement