Advertisement
എറണാകുളം: മരക്കൊമ്പ് വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം. 8 കുട്ടികളില്‍ 2 പേര്‍ക്ക് പരിക്ക്. ഒരാള്‍ മരണപ്പെട്ടു. ആലുവ വെളിയത്തുനാട് കരോട്ടുപറമ്പ് രാജേഷിന്റെ മകന്‍ അഭിനവ് (7) ആണ് മരിച്ചത്. മില്ലുപടി വെള്ളാം ഭഗവതി ക്ഷേത്രത്തിന്റെ ആല്‍മരക്കൊമ്പ് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഒടിഞ്ഞുവീണ മരക്കൊമ്പ് പിന്നീട് പോലീസെത്തി മുറിച്ചുമാറ്റി.
ശബരീഷിന്റെ മകന്‍ സച്ചിന്‍, വിനോദിന്റെ മകന്‍ അദിത്ത്ദേവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അഭിനവിനെയും സച്ചിനെയും എറണാകുളം രാജഗിരി ആശുപത്രിയിലും അദിത്ത്ദേവിനെ ആലുവ കരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.