പത്തനംതിട്ടയിൽ തെളിവെടുപ്പിനിടെ ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ

പത്തനംതിട്ട: ചിറ്റാറിൽ തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. ചിറ്റാർ
മീൻകുഴി കൈലാസം തോട്ടുംഭാഗം ജിതിൻ വിഷ്ണു (24) ഇന്നലെ വൈകിട്ട് 5.30തോടെ ചിറ്റാർ പോലീസിൻ്റെ കൈയ്യിൽ നിന്നും വിലങ്ങുമായി രക്ഷപ്പെട്ടത്. കനത്ത മഴയയായിരുന്നതിനാൽ പോലീസിന് ഇയാളെ പിടികൂടാനായിരുന്നില്ല. ഇയാൾക്കെതിരായ കഞ്ചാവ് കേസ് അന്വേഷിക്കുന്നതിനിടെയാണ് പോക്സോ കേസിൽ പെട്ടത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വീട്ടിലെത്തിയ വിവരമറിഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു. ഭാര്യയും മക്കളുമുണ്ട്.

Advertisement