മാവേലിക്കരയിൽ ആറ് വയസ്സുകാരി വെട്ടേറ്റ് മരിച്ച സംഭവം;പിതാവ് കസ്റ്റഡിയിൽ

Advertisement

ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് 6 വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത ആണ് കൊല്ലപ്പെട്ടത്. പിതാവ് ശ്രീ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം. നക്ഷത്രയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ശ്രീ മഹേഷിൻ്റെ അമ്മ സുനന്ദയെ ( 62 ) യും ആക്രമിച്ചു.തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വർഷം മുമ്പ് നക്ഷത്രയുടെ അമ്മ ജീവനൊടുക്കിയിരുന്നു.

Advertisement