ചങ്ക് തകർന്ന് സുധിയുടെ മകൻ; ആശ്വസിപ്പിക്കാനാകാതെ മറ്റുള്ളവർ-വീഡിയോ

Advertisement

നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ വാർത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണർന്നത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിയതാരത്തെ, സഹപ്രവർത്തകനെ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രിയിലും നടന്റെ വീട്ടിലുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്.

സുധിയെ കാണാൻ മകൻ ആശുപത്രിയിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓരോ മലയാളിയുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്. ആശുപത്രിയിൽ എത്തിയാണ് രാഹുൽ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞു.

Advertisement