മാരാരിക്കുളത്ത് 11 കാരിയോട് 56 കാരൻറെ ക്രൂരത; വീട്ടിൽ വച്ച് പീഡിപ്പിച്ചു, ശേഷം ഒളിവിൽ, ഒടുവിൽ പിടിയിൽ

Advertisement

ആലപ്പുഴ: മാരാരിക്കുളം പോക്സോ കേസിൽ പ്രതിയായ 56 കാരൻ അറസ്റ്റിൽ. മാരാരിക്കുളം സ്വദേശിയായ 11 കാരിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പ്രതിയായ രാജേഷ് കുമാറി (56)നെ അറസ്റ്റ് ചെയ്തത്. പീഡന വിവരം പുറത്തറിഞ്ഞതോടെ കേസെടുത്തത് അറിഞ്ഞ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്ന പ്രതിയെ മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാർഡിൽ, പൊള്ളേത്തൈ ചിത്തിര വീട്ടിൽ രാജേഷ് കുമാറി (56)നെ യാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ മോഹിത് പി കെ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. മാരാരിക്കുളം സ്വദേശിയായ 11 വയസ്സുള്ള പെൺകുട്ടിയെ പ്രതിയുടെ വസതിയിൽ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ശേഷം ഒളിവിൽ പോയ പ്രതിയെ എറണാകുളത്ത് വെച്ച് മണ്ണഞ്ചേരി ഇൻസ്പെക്ടർ എസ് എച്ച് ഒ മോഹിത് പി കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ ബിജു കെ ആർ, സബ്ബ് ഇൻസ്പെക്ടർ നെവിൻ ടി ഡി, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ വി എസ്, ഷൈജു, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാ‍ർത്ത ഹരിപ്പാട് മകൻറെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശന് ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ചു എന്നതാണ്. ചുനക്കര സ്വദേശിയായ 60 കാരനെയാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സജികുമാർ ജീവപര്യന്തം കഠിനതടവും കൂടാതെ 33 വർഷം കഠിന തടവിനും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Advertisement