രാത്രി കിണറ്റില്‍ നിന്നും അലര്‍ച്ച, വീണത് പട്ടിയെന്നു കരുതി ചെന്നു നോക്കിയവര്‍ക്ക് ബോധംപോയി,വിഡിയോ

Advertisement

തിരുവനന്തപുരം : വെള്ളനാട്,ഉറിയാക്കോട് കടുക്കാമൂട് കണ്ണമ്പള്ളി അരുണിന്‍റെ വീട്ടു കിണറ്റിൽ രാത്രി കരടി വീണു. കോഴിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കിണറ്റില്‍ വീണത്. കരടിക്ക് അവശത ഒന്നുമില്ല,തൊടിയില്‍ കാലുകള്‍ ഊന്നി വെള്ളത്തില്‍ വീഴാതെ നില്‍ക്കുകയാണ്. കിണറ്റില്‍അധികം വെള്ളമില്ല.

പോലീസും, വനപാലകരും,അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.മയക്കുവെടിവച്ച് പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങി. വന്യമൃഗഭീതിയൊന്നുമില്ലാത്ത മേഖലയായ ഇവിടെ കരടി എത്തിയത് വ്യാപകമായ ആശങ്കയായിട്ടുണ്ട്. വനമേഖല 20കിലോമീറ്റര്‍ അകലെയാണ്. സമീപകാലത്തൊന്നും ഇവിടെ വന്യജീവികള്‍ എത്തിയതായി വിവരമില്ല. അടുത്തിടെ മാത്രം വനത്തില്‍ നിന്ന് എത്തിയതാണ് ഇതെന്നും മിശ്രഭുക്കായതിനാല്‍ ഭക്ഷണക്ഷാമം മൂലം എത്തിയതായി കരുതാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.

Advertisement