നാട്ടിലേക്കു ബസ് കയറാന്‍ പോകുന്നതിനിടെ വാഹനാപകടം, മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി മൈസുരുവില്‍ മരിച്ചു

കോട്ടയം: നാട്ടിലേക്കു ബസ് കയറാന്‍ പോകുന്നതിനിടെ വാഹനാപകടം, മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.

പൊന്‍കുന്നം ചേപ്പുംപാറ നമ്ബുരയ്ക്കല്‍ സാബുവിന്റെ മകള്‍ സാനിയ മാത്യു (അക്കു-21) ആണ് മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
നാട്ടിലേക്കു വരുന്നതിനു ബസില്‍ കയറാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്‌ബോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്സിങ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.മാതാവ്: നിഷ. സഹോദരന്‍: സിബിന്‍.

Advertisement