അൾട്രാവയലറ്റ്​ സൂചികയും അപകടനിലയിൽ; 11.30 മുതൽ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം

Advertisement

അൾട്രാവയലറ്റ്​ സൂചികയും അപകടനിലയിൽ; 11.30 മുതൽ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം

തി​രു​വ​ന​ന്ത​പു​രം: ചൂ​ട് ക​ന​ത്ത​തോ​ടെ സൂ​ര്യ​ര​ശ്മി​ക​ളി​ൽ​നി​ന്നു​ള്ള അ​ൾ​ട്രാ​വ​യ​ല​റ്റ് കി​ര​ണ​ങ്ങ​ളു​ടെ തോ​തും സം​സ്ഥാ​ന​ത്ത് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​രു​ന്നു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ണ കേ​ന്ദ്രം ശേ​ഖ​രി​ച്ച ക​ണ​ക്കു​ക​ളി​ലാ​ണ് അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക (യു.​വി ഇ​ൻ​ഡ​ക്സ്) കേ​ര​ള​മ​ട​ക്ക​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ലെ ഓ​സോ​ൺ പാ​ളി​യു​ടെ ക​നം കു​റ​ഞ്ഞ​തും വി​ള്ള​ലും തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​വും അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക ഉ​യ​രാ​ൻ കാ​ര​ണ​മാ​ണ്. കേ​ര​ള​ത്തി​ൽ 12-13 ആ​ണ് അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക. ഏ​റ്റ​വും മാ​ര​ക​മാ​യ തോ​താ​ണി​ത്. അ​തി​നാ​ൽ മാ​ർ​ച്ച് 14 വ​രെ രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച​ക്ക് മൂ​ന്നു​വ​രെ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു. അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ത്തി​ൻറെ അ​ള​വ് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള മ​ണി​ക്കൂ​റു​ക​ളാ​ണി​ത്.

ക​ത്തു​ന്ന വെ​യി​ൽ തു​ട​ർച്ച​യാ​യി ഏ​ൽക്കു​ന്ന​ത് ശ​രീ​ര​ത്തി​ൽ അ​ൾട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ പ​തി​ക്കാ​ൻ ഇ​ട​യാ​ക്കും. ഇ​ത് പ​ല​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാം. ച​ർമ​ത്തി​ൽ അ​ർബു​ദം, അ​ന്ധ​ത, പ്ര​തി​രോ​ധ​ശേ​ഷി​ക്ക് കോ​ട്ടം എ​ന്നി​വ​യെ​ല്ലാം ഇ​തി​ൻറെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കാം. അ​ൾട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളി​ൽനി​ന്ന് ച​ർമ​ത്തെ സം​ര​ക്ഷി​ക്കാ​ൻ വാ​ട്ട​ർ റെ​സി​സ്റ്റ​ൻറ് ആ​യ​തും എ​സ്.​പി.​എ​ഫ് 30 ഉ​ള്ള​തു​മാ​യ സ​ൺസ്ക്രീ​ൻ ഉ​പ​യോ​ഗി​ക്ക​ണം. കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കു​മ്പോ​ഴും സ​ൺസ്ക്രീ​ൻ പു​ര​ട്ട​ണം. നീ​ള​മു​ള്ള കൈ​ക​ളു​ള്ള വ​സ്ത്ര​ങ്ങ​ളും കു​ട​യും തൊ​പ്പി​ക​ളും സ​ൺഗ്ലാ​സു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. ഇ​വ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് അ​ടി​ക്കു​ന്ന​തി​ൻറെ അ​ള​വ് കു​റ​ക്കും.

അ​തേ​സ​മ​യം, ചൂ​ടി​ൽ​നി​ന്ന്​ താ​ൽ​ക്കാ​ലി​കാ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ചു. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട വെ​ൺ​കു​റി​ഞ്ഞി​യി​ൽ ഒ​രു സെ.​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. റാ​ന്നി​യി​ൽ നാ​ല് മി.​മീ​റ്റ​റും കു​രു​ട​മ​ണ്ണി​ൽ 0.4 മി.​മീ​റ്റ​റും വാ​ഴ​ക്കു​ന്ന​ത്ത് 0.5 മി.​മീ​റ്റ​റും മ​ഴ പെ​യ്തു. മ​ഴ എ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ താ​പ​സൂ​ചി​ക​യി​ലും (ഹീ​റ്റ് ഇ​ൻ​ഡ​ക്സ്) കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ഭാ​ഗ​ങ്ങ​ളി​ലാ​ണ്-39.4 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. കു​റ​വ് കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രും 21.5. പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ രാ​ത്രി​കാ​ല ചൂ​ട് 26 ഡി​ഗ്രി​ക്ക് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Advertisement