അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയില്‍

തൃശൂര്‍: കുന്നംകുളം പന്നിത്തടത്ത് അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ (മൂന്ന്), അമന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്.
ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.

ഞായറാഴ്ച രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ബന്ധുവിന്റെ വീട്ടില്‍ പോയ ഷഫീനയും മക്കളും രാത്രിയോടെയാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മുകള്‍ നിലയില്‍ നിന്ന് പുക ഉയരുന്നത് കാണുന്നത്.

സംഭവം നടക്കുമ്‌ബോള്‍ ഷെഫീനയുടെ ഭര്‍ത്താവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഷഫീനയുടെ ഭര്‍ത്താവ് വിദേശത്താണ്.

Advertisement